യുഎഇ ദേശീയ ദിന അവധിക്ക് ഷാർജയിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിലാണ് എമിറേറ്റിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഫീസ് ഒഴിവാക്കിയത്.
തുടർന്ന് ഡിസംബർ 4ന് പാർക്കിംഗ് ഫീസ് പുനരാരംഭിക്കും. ദുബായിലെ പൊതു പാർക്കിംഗ് ഇടങ്ങളിലും ദേശീയ ദിനത്തിൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.