വിസ്മയങ്ങൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായ് എക്സ്പോ മെയ് 18 ന് സൗജന്യമായി സന്ദർശിക്കാൻ അവസരമൊരുങ്ങുന്നു. അന്താരാഷ്ട്ര മ്യൂസിയ ദിനത്തോടനുബന്ധിച്ചാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസത്തിൽ എക്‌സ്‌പോ 2020 ദുബായ് യാത്രയുടെ തിരശ്ശീലയ്ക്ക് പിന്നിലെ സ്ഥിതിവിവരക്കണക്കുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. വിസ്മയ കാഴ്ചകൾ കാണാൻ സൗജന്യമായി പ്രവേശിക്കാൻ ലഭിക്കുന്ന അവസരം പാഴാക്കല്ലേ.
മേയ് 18, 19 തീയതികളിലായി എത്തുന്ന ഓരോ സന്ദർശകർക്കും പുതിയ മ്യൂസിയത്തിലേക്കും നഗരത്തിലെ മൂന്ന് സ്റ്റോറീസ് ഓഫ് നേഷൻസ് പ്രദർശനങ്ങളിലേക്കും കോംപ്ലിമെൻ്ററി, സംയോജിത പ്രവേശനം ലഭിക്കും. ഓഫറുകൾ തീരുന്നില്ല, അലിഫ്, ടെറ, ഗാർഡൻ ഇൻ ദി സ്കൈ, വിമൻസ് ആൻഡ് വിഷൻ പവലിയൻസ് എന്നിങ്ങനെ മറ്റെല്ലാ ആകർഷണങ്ങൾക്കും 50 ശതമാനം കിഴിവും ലഭിക്കും. ലോകമെമ്പാടുമുള്ള ജനങ്ങളെ വാസ്തു വിദ്യകൾക്കൊണ്ടും കാഴ്ചകൾ കൊണ്ടും അതിശയിപ്പിച്ച എക്സ്പോ സൗജന്യമായി കാണാൻ മെയ് 18 ന് ജന പ്രവാഹമായിരിക്കുമെന്നതിൽ സംശയമില്ല.