ദുബായുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ ദുബായുടെ ലാഭത്തിൽ റെക്കോർഡ് വർധനയെന്ന് റിപ്പോർട്ട്. 1,120 കോടിയാണ് കഴിഞ്ഞ വർഷം ഫ്ലൈ ദുബായുടെ വരുമാനം. 2022ൽ ഇത് 910 കോടി ദിർഹമായിരുന്നു. 23 ശതമാനമാണ് വരുമാനത്തിൽ വർധനയുണ്ടായത്.
നേട്ടമുണ്ടാക്കിയ കഴിഞ്ഞ വർഷം വിവിധ വകുപ്പുകളിലായി 1,000ത്തിലധികം പുതിയ ജീവനക്കാരെ കമ്പനി നിയമിച്ചിരുന്നു. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 5,545 ആയി ഉയർന്നതായി കമ്പനി പറയുന്നു.
ദുബായുടെ എമിറേറ്റ്സ് ആഡംബര വിമാനമാണെങ്കിൽ ചുരുങ്ങിയ ചെലവിൽ യാത്ര സാധ്യമാക്കുന്ന ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ ദുബായ്. കേരളത്തിലേക്ക് അടക്കം 52 രാജ്യങ്ങളിലെ 122 നഗരങ്ങളിലേക്ക് കമ്പനിക്ക് സർവീസുണ്ട്. കഴിഞ്ഞ വർഷം ഒരുകോടി 38 ലക്ഷം യാത്രക്കാർ ഫ്ലൈ ദുബായിൽ പറന്നുവെന്നാണ് കണക്ക്. 2022ൽ ഇത് ഒരുകോടി പത്ത് ലക്ഷമായിരുന്നു.