യുഎഇയിൽ വീസ സ്വന്തം നിലയിൽ റദ്ദാക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട 5 നടപടിക്രമങ്ങൾ ഡിജിറ്റൽ സർക്കാർ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വീസയാണെങ്കിൽ സ്പോൺസർ ചെയ്തയാൾക്ക് മാത്രമേ റദ്ദാക്കാൻ സാധിക്കുകയുള്ളു. ജീവനക്കാരുടെ വീസ കമ്പനിയുമാണ് വീസ റദ്ദാക്കേണ്ടത്.
5 നടപടിക്രമങ്ങൾ
1) ജീവനക്കാരന്റെ വീസയാണെങ്കിൽ തൊഴിൽ കരാറും ലേബർകാർഡും റദ്ദാക്കാൻ ആദ്യം കമ്പനി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ തൊഴിലാളി ഒപ്പിടേണ്ടത് നിർബന്ധമാണ്. മാത്രമല്ല, വേതനവും സേവനാന്തര ആനുകൂല്യവും ലഭിച്ചെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി തൊഴിലാളി ഒപ്പിട്ട സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം.
2) വീസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപിക്കോ/ജിഡിആർഎഫ്എയ്ക്കോ ആണ് അപേക്ഷ നൽകേണ്ടത്. ആശ്രിതരുടെ വീസ റദ്ദാക്കിയതിന് ശേഷമേ ആ വ്യക്തിയുടെ വീസ റദ്ദാക്കാൻ കഴിയുകയുള്ളു.
3) വീസ കാലാവധി കഴിയുന്നതിനു മുൻപ് പുതുക്കിയാൽ മാത്രമേ നിയമപരമായി രാജ്യത്ത് തുടരാൻ അനുവദിക്കൂകയുള്ളു. വീസകളുടെ ഇനം അനുസരിച്ച് റദ്ദാക്കിയ ശേഷം രാജ്യം വിടുന്നതിന് ഒന്നുമുതൽ ആറ് മാസം വരെ സാവകാശവും നൽകുന്നുണ്ട്.
4) വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്ക് ദിവസവും 50 ദിർഹം വീതം പിഴ ഈടാക്കും. കൂടാതെ, വീസ കാലാവധി തീരുന്നതോടെ എമിറേറ്റ്സ് ഐഡിയും കാലഹരണപ്പെടും.
5) ഐസിപി വെബ്സൈറ്റിൽ ഓൺലൈനായോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയോ വീസ റദ്ദാക്കാം. അപേക്ഷ നൽകേണ്ട വെബ്സൈറ്റ് https://icp.gov.ae