ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ കമ്പനിയായ സാലിക്കിൻ്റെ പേരിൽ വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ. സാലിക്കിൽ പണം നിക്ഷേപിച്ചാൽ താമസക്കാർക്ക് 35,600 ദിർഹം പ്രതിമാസ വരുമാനം ലഭിക്കുമെന്ന പ്രചരണം തെറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
250 ഡോളർ (ഏകദേശം 917 ദിർഹം)വീതമുള്ള സാലിക് ഷെയറുകളിൽ നിക്ഷേപിച്ച് പ്രതിമാസ വരുമാനം നേടാമെന്നായിരുന്നു വ്യാജ വാഗ്ദാനം. എന്നാൽ കമ്പനി ഔദ്യോഗികമായി ഒരു വാദ്ഗാനവും നൽകിയിട്ടില്ലെന്നും നിക്ഷേപ അവസരങ്ങളുടെ പേരിൽ തെറ്റിധാരണ പരുത്തുന്ന വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ നിർദ്ദേശിച്ചു.
കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ എന്നിവയിനിന്ന് ഉപഭോക്താക്കളും നിക്ഷേപകരും അകലം പാലിക്കണമെന്നും സാലിക് പ്രസ്താവനയിൽ അറിയിച്ചു. വ്യാജ വാർത്തകൾക്കെതിരേ കമ്പനി നിയമപരമായി ന നീങ്ങിയിട്ടുണ്ട്.
സംശയാസ്പദമായ ലിങ്കുകളിലോ പോപ്പ്അപ്പ് പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകൾക്കായി സാലിക്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റും ചാനലുകളും മാത്രം സന്ദർശിക്കണമെന്നും അധികൃതർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc