പൊലീസ് ഡിപ്പാർട്ട്മെന്റിലെ ജോലി ഒഴിവുകൾ സംബന്ധിച്ച വാർത്തയിൽ വിശദീകരണവുമായി അജ്മാൻ പോലീസ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് പോലീസ് സേനയിൽ തൊഴിൽ അവസരങ്ങൾ തുറക്കുന്നുവെന്ന് അവകാശപ്പെടുന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ റിപ്പോർട്ട് വ്യാജമാണെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി.
അത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ നിരീക്ഷണത്തിലാണെന്നും കൂട്ടിച്ചേർത്തു.
പൊതുജനങ്ങളോട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ലഭിക്കുന്ന വാർത്തകൾ മാത്രമേ സ്വീകരിവൂ എന്നും അനൗദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളെ ആശ്രയിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു