സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ ഇത്തിഹാദ് )അനുബന്ധിച്ച് 53 ജിബി സൗജന്യ ഡാറ്റ പാക്കേജ് പ്രോത്സാഹിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.
“യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫർ: എല്ലാ നെറ്റ്‌വർക്കുകളിലും 53 ജിബി ലഭ്യമാണ്* എനിക്ക് എൻ്റേത് ലഭിച്ചു! ഇത് മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്*.” എന്ന രീതിയിലാണ് വ്യാജ പ്രചാരണം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കണമെന്നും മേജർ ടെലികോം ദാതാക്കളായ ഇ & സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ അറിയിച്ചു.
വ്യാജ ലിങ്കുകളിൽ പ്രവേശിക്കുകയോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ (ബാങ്ക് വിശദാംശങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഒടിപി വിശദാംശങ്ങൾ മുതലായവ) പങ്കിടുകയോ ചെയ്യരുതെന്നും ടെലികോം ദാതാക്കൾ സൂചിപ്പിച്ചു. വാട്ട്‌സ്ആപ്പ് വഴിയോ സോഷ്യൽ മീഡിയ വഴിയോ പേയ്‌മെൻ്റ് നടത്താനും ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പേയ്‌മെൻ്റ് കൈമാറാൻ e& ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ലെന്നും അധികൃതർ സൂചിപ്പിച്ചു.