ദുബായ് എയർപോർട്ടുകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനായി പുതിയ സംവിധാനം ആരംഭിക്കാനൊരുങ്ങി അധികൃതർ. ദുബായ് വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ആരംഭിക്കാനൊരുങ്ങുന്നതായാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചത്.
വിമാനത്താവളത്തിലുടനീളം സ്ഥാപിക്കന്ന ക്യാമറകൾ വഴി യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അവരുടെ രേഖകളുമായി താരതമ്യം ചെയ്യുകയും ചെയ്യും. ഇതുവഴി എമിഗ്രേഷൻ കൗണ്ടറുകളിൽ നീണ്ട നേരം ക്യൂ നിൽക്കേണ്ട ആവശ്യമില്ലെന്ന് ജിഡിആർഎഫ്എയിൽ നിന്നുള്ള ലെഫ്റ്റനൻ്റ് ഹമദ് അൽമാൻഡോസ് വ്യക്തമാക്കി.
ദുബായ് എയർപോർട്ടുകളിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും എയർപോർട്ടിൽ എത്തിയ ശേഷമുള്ള സമയം ലാഭിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.