യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് . എണ്‍പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിക്കഴിഞ്ഞു. അതിവേഗം പുരോഗമിക്കുന്ന റെയില്‍ നിര്‍മ്മാണം ഷെയ്ക്ക് സായിദ് റോഡിലെത്തിയതിന്‍റെ വീഡിയോയും അധികൃതര്‍ പുറത്തുവിട്ടു. അഭിമാന നിമിഷമെന്നാണ് യുഎഇ ഭരണാധികാരികളുടെ പ്രതികരണം. പണി പൂര്‍ത്തിയാക്കി 2024ഓടെ ഇത്തിഹാദ് റെയില്‍ ചൂളം വിളിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.
മെട്രോ റെയില്‍ യാത്രക്കാരേയും കണക്കിലെടുത്താണ് ഇത്തിഹാദ് റെയില്‍പാത കടന്നുപോകുന്നത്. യുഎഇയുടെ പാസഞ്ചര്‍ യാത്രാ മേഖലയേയും ചരുക്കുഗതാഗതത്തേയും പുതിയ തലത്തിലേക്കുയര്‍ത്താന്‍ ഇത്തിഹാദ് പദ്ധതിയ്ക്കാകും. പദ്ധതി പൂര്‍ത്തിയായാല്‍ അബുദാബി- ദുബായ് യാത്ര 50 മിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കാം. അബുദാബിയില്‍നിന്ന ഫുജൈറയിലേക്ക് ഒന്നര മണിക്കൂറിനകം എത്തിച്ചേരാനുമാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനിന്‍റെ സഞ്ചാരം.
ذياب بن محمد بن زايد يطّلع على آخر مستجدات الحزمة الأخيرة من المرحلة الثانية من مشروع شبكة السكك الحديدية الوطنية التي تطورها وتديرها الاتحاد للقطارات، ويشهد توقيع اتفاقية بين شركة الاتحاد للقطارات وشركة "كاف" الإسبانية لتطوير خدمات نقل الركاب ضمن مشروع قطار الاتحاد. pic.twitter.com/llgMINCIR3
— مكتب أبوظبي الإعلامي (@admediaoffice) June 23, 2022
പദ്ധതിയുടെ ഭാഗമായി 600 മീറ്റര്‍ ഉയരമുളള റെയില്‍ പാലത്തിന്‍റെ നിര്‍മ്മാണം ഫുജൈറയില്‍ മുന്നോട്ടുപോവുകയാണ്. യുഎഇയിലെ ഏറ്റവും ഉയരമുളള ഈ റെയില്‍പാലത്തിന്‍റെ നിര്‍മ്മാണ ദൃശ്യഅങ്ങളും അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഹജ്ര്‍ മലനിരകളിലൂടെ കടന്നുപോകുന്ന ഇത്തിഹാദ് പാതയില്‍ നിരവധി കാഴ്ചകൾക്കും അവസരമുണ്ട്. അതേസമയം പ്രകൃതിസംരക്ഷണം ഉറപ്പാക്കിയാണ് ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്.
A first look at the latest construction progress of our rail bridge on the E11, Sheikh Zayed Road in Dubai. Our bridge built on E11 will enable trains to enter the Jebal Ali rail terminal promoting the facilitation of trade both internationally and regionally. pic.twitter.com/45oGeR323j
— Etihad Rail (@Etihad_Rail) June 22, 2022
സുരക്ഷിതത്വവും സൗകര്യപ്രദവും സമയലാഭവും കണക്കിലെടുത്ത് നിരവധിയാളുകൾ ഇത്തിഹാദിലെ യാത്രയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്ക് യാത്രചെയ്യാം.യുഎഇയിലെ 11 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ഇത്തിഹാദിനെ ജിസിസി റെയില്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതോടെ അറേബ്യന്‍ മേഖലയിലും ഗതാഗത കുതിച്ചുചാട്ടമാണ് ഉണ്ടാവുക.