യുഎഇയിലെ മുൻനിര വിമാന കമ്പനികളിലൊന്നായ ഇത്തിഹാദ് എയര്‍വേസ് അടുത്ത ഏഴ് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 പേര്‍ക്ക് ജോലി നല്‍കും. അടുത്ത വര്‍ഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായ് എയര്ഷോ പരിപാടിക്കിടെ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണാള്‍ഡോ നെവെസാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ഏഴ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 800 മുതല്‍ 1000 വരെ ആളുകളെ കമ്പനി നിയമിക്കും. ഏഴ് വര്‍ഷം കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കാനാണ് നീക്കം.ഈ വര്‍ഷം ആരംഭിച്ച 12 പുതിയ സര്‍വീസുകൾക്ക് പുറമെയാണ് കൂടുതൽ വിമാനങ്ങകൾ അനുവദിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലേക്കും പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തിഹാദ് എയര്‍ഷോയില്‍ ഏറ്റവും പുതിയ ബോയിങ് 787-9 വിമാനങ്ങളും പ്രദര്ശിപ്പിട്ടുണ്ട്്. ഈ ഗണത്തില്‍പെട്ട നാല് ഡ്രീം ലൈനറുക്കമ്പനിക്കുണ്ട്. ഈ വര്‍ഷം കമ്പനി 35 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് കണക്കുകൾ. ഏഴ് വര്‍ഷത്തിനുള്ളില്‍ 33 ദശലക്ഷം യാത്രക്കാരെ എത്തിക്കാന്‍ കഴിയുന്ന തരിത്തിലാണ് വിപുലീകരണം.