പുതിയ അധ്യയന വര്‍ഷം യുഎഇയിലെ സ്കൂളുകളിലെത്തിയത് പ്രതീക്ഷിച്ചതിലും അധികം വിദ്യാര്‍ത്ഥികൾ. ഉയര്‍ന്ന തോതിലുളള അഡ്മിഷന്‍ ആവശ്യത ഇക്കുറി ഉണ്ടായെന്നും സ്കൂൾ അധികൃതര്‍ വ്യക്തമാക്കി.
താഴ്ന്ന ക്ളാസുകളിലേക്കാണ് കൂടുതല്‍ പുതിയ വിദ്യാര്‍ത്ഥികൾ എത്തിയത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സീറ്റുകളേക്കാൾ അമ്പത് ശതമാനം ആവശ്യക്കാര്‍ അധികമായെത്തി. അധിക ക്ലാസുകൾക്ക് അനുമതിവാങ്ങി വിദ്യാര്‍ത്ഥികൾക്ക് പഠനാസരം ഒരുക്കിയ സ്കൂളുകളും ഉണ്ട്. കിന്റർഗാർട്ടൻ ക്ലാസുകളും പുതിയതായി ആരംഭിക്കേണ്ടിവന്നു.
കൂടുതല്‍ പ്രവാസി കുട്ടികൾ പുതിയ അധ്യയന വര്‍ഷത്തില്‍ അവസരം തേടിയെത്തിയെന്ന് യുഎഇയിലെ പ്രമുഖ സ്കൂളുകൾ ചൂണ്ടിക്കാട്ടി. ഇറ്റാലിയന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍.
അതേസമയം കുട്ടികളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് സ്കൂളുകളുടെ പ്രവര്‍ത്തനം. വിദ്യാർത്ഥികൾക്ക് ഭക്ഷണം രൂപകൽപ്പന ചെയ്യാൻ പോഷകാഹാര വിദഗ്ധരെയും സ്കൂളുകൾ നിയമിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ട്യൂഷൻ ഫീസ് അടയ്ക്കാനുളള സൗകര്യവും ചില സ്കൂളുകൾ ഏര്‍പ്പെടുത്തി.
മത്സരാധിഷ്ഠിത വിദ്യാഭ്യാസമാണ് യുഎഇയിലെ സ്കൂളുകൾ നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുളള പാഠ്യപദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷന്‍ കാലാവധി അവസാനിച്ചിട്ടും അവസരം തേടിയെത്തുന്നവര്‍ ഉണ്ടെന്നും സ്കൂളുകൾ സൂചിപ്പിച്ചു.