തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന് യുഎഇയുടെ (ENORA – UAE) വാര്‍ഷിക ജനറല്‍ബോഡി യോഗം ചേർന്നു. ദുബായ് അല്‍ ഗര്ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ച് ചേര്‍ന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് ഷാജി എം.അലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2025-26 വര്‍ഷത്തെ കമ്മറ്റി പ്രസിഡന്റ് ആയി ഷാജി എം.അലിയെയും ജനറല്‍ സെക്രട്ടറി ആയി മനാഫ് പാറയിലിനെയും ട്രഷറര്‍ ആയി സുബിന് മത്രംകോട്ടിനെയും തിരഞ്ഞെടുത്തു. സംഘടനയുടെ രക്ഷാധികാരിയായി ഉമ്മര്‍ കുഞ്ഞിമോനും ഉപദേശകസമിതി അംഗങ്ങളായി റസാക്ക് അമ്പലത്ത്, അബ്ദുള്‍ഖാദര്‍, ബൈജു പുളിക്കുന്നത്ത്, ജമാല്‍ മനയത്ത്, റിയാസ് അബൂബക്കര്‍, ഫൈസല്‍ ബീരാന്, ഷെക്കീര്‍ വടക്കൂട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളായി അബ്ദുല്‍ സമദ്, ഫിറോസ് മതാര്‍, റഷീദ് ടി.പി (വൈസ് പ്രസിഡന്റ്മാര്‍), ജംഷീര്‍ ഹംസ, അനസ് ടിഎം, അമീര്‍ (ജോയന്റ് സെക്രട്ടറിമാര്‍), ശഹാബ്, മന്‍സൂര്‍ കല്ലുവളപ്പില്‍ ((അസി. ട്രെഷറര്മാര്), ജലീല്‍ പി, മന്‍സൂര്‍ മുഹമ്മദ്, ഷിബു (ആര്‍ട്സ് & സ്പോര്‍ട്സ് കണ്‍വീനര്‍മാര്‍), സലിം മനയത്ത്, ഫര്‍ഷാദ്, അന്‍സര്‍ കളത്തില്‍ (മീഡിയ/ഐടി), കാസിം, ശ്രീലാല്‍, ശനീബ്, മെഹറൂഫ്, ഫറൂഖ് അബ്ദുല്ല, നസീര്‍ പി.ടി, ജിയാസ്, ഷെജീബ്, നദീം, കബീര്‍, മുസ്തഫ, നജീബ്, റാഷിദ്, നിഷാദ് മനയത്ത്, ഹസ്സന്, സാദിഖ് അലി, നഫീസ് ചിപ്പു, റമീസ് റക്സ്, നിസാർ കാട്ടിപ്പറമ്പന് എന്നിവരെയും തിരഞ്ഞെടുത്തു.