24 മണിക്കൂറിനുള്ളിൽ എവറസ്റ്റും ലോത്സെയും കീഴടക്കുന്ന ആദ്യ ജിസിസി വനിതയായി ചരിത്രം സൃഷ്ടിച്ച് എമിറാത്തി പ്രൊഫഷണലും രണ്ട് കുട്ടികളുടെ അമ്മയുമായ ദനാഹ് അൽ അലി. ‘പീക്ക്-ടു-പീക്ക്’ എന്നറിയപ്പെടുന്ന ഈ നേട്ടം ഇതുവരെ മറ്റൊരു ജിസിസി വനിതയുമായി സ്വന്തമാക്കിയിട്ടില്ല. ദനാഹ് അൽ അലി, 24 മണിക്കൂറിനുള്ളിൽ 8,000 മീറ്റർ കൊടുമുടികൾ കയറുന്ന മേഖലയിലെ ആദ്യ വനിത എന്ന നേട്ടമാണ് സ്വന്തമാക്കിയത്.
അതേസമയം എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ എമിറാത്തിയും രണ്ടുകുട്ടികളുടെ അമ്മ എന്ന ബഹുമതിയും അബുദാബി സ്വദേശിനിയായ ദനാഹ് സ്വന്തമാക്കി. അപകടങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, കരിയർ, വീട്, മാതൃത്വം എന്നിവയുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ഈ ഉദ്യമത്തിന് ശാരീരികമായും മാനസികമായും വൈകാരികമായും തയ്യാറെടുക്കാൻ ദനയ്ക്ക് കഴിഞ്ഞു. ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇത് ഒരു നീണ്ട, കഠിനമായ അനുഭവമാണ്. ജിസിസിയിലെ എല്ലാ സ്ത്രീകളെയും ഈ നേട്ടം അറിയിക്കാൻ ആഗ്രഹിക്കുന്നു. മനസ്സ് വച്ചാൽ എന്തും നേടാനാകും. അതിന് സ്ഥിരോത്സാഹവും ധൈര്യവും ആവശ്യമാണ് എന്ന് വെല്ലുവിളി പൂർത്തിയാക്കിയ ശേഷം ദനാഹ് പറഞ്ഞു. സ്ത്രീകളെ സജീവവും അഭിലാഷവും പ്രതിരോധശേഷിയുള്ളവരുമായി പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമായ ടോപ്പ് ഓഫ് ഹെർ ഗെയിം ഉൾപ്പെടെയുള്ള സ്പോൺസർമാരിൽ നിന്ന് ദനാഹയ്ക്ക് പിന്തുണ ലഭിച്ചിരുന്നു.
ഒന്നിലധികം പരാജയങ്ങൾക്കിടയിലും ദന ഒടുവിൽ അവളുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തുഷ്ടയാണ്. എവറസ്റ്റ് ഒരു നിസ്സാര നേട്ടമായിരുന്നില്ല. അവൾ ഒരു അമ്മയായതുകൊണ്ടു മാത്രമല്ല, 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊടുമുടി കൂട്ടിച്ചേർക്കുക അപകടകരവും ഭയപ്പെടുത്തുന്നതുമായ സാഹസികതയാണ്. എന്നിരുന്നാലും വെല്ലുവിളികളെ അതിജീവിക്കാനുള്ള ദനാഹയുടെ സ്ഥിരോത്സാഹത്തിലും കരുത്തിലും കഠിനാധ്വാനത്തിലുമൂടെ അവൾ അത് പൂർത്തിയാക്കി. ഓരോ സ്ത്രീക്കും, ഓരോ അമ്മയ്ക്കും, ആഗ്രഹിക്കുന്ന ഒരു മാതൃകയാണ് ദനാഹ എന്ന് ടോപ്പ് ഓഫ് ഹെർ ഗെയിമിന്റെ സ്ഥാപകയും ദനാഹയുടെ പരിശീലകയും ഉപദേഷ്ടാവുമായ ക്രിസ്റ്റീന ഇയോനിഡിസ് പറഞ്ഞു.