ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) കോൺകോർസ് B യിലെ ലോഞ്ച് നവീകരിക്കുന്നു. ഈ സാഹചര്യത്തിൽ അവിടെ ഭക്ഷണങ്ങൾ ലഭ്യമാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ദുബായിലെ കോൺകോർസ് B യിലെ ഫസ്റ്റ് ക്ലാസ് ലോഞ്ച് നവീകരിക്കുകയാണ്. യാത്രക്കാരുടെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും നവീകരണം കഴിയുന്നത് വരെ ലഭ്യമായിരിക്കില്ല. ചില ശബ്ദ ശല്യങ്ങളും യാത്രക്കാർക്ക് അനുഭവിക്കേണ്ടി വരും’ – എയർലൈൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ഇതിന് പകരം യാത്രക്കാർ കോൺകോർസ്A അല്ലെങ്കിൽ C യിൽ മുഴുവൻ ലോഞ്ച് അനുഭവങ്ങളും ആസ്വദിക്കാൻ കഴിയുമെന്നും എയർലൈൻ പറഞ്ഞു. കോംപ്ലിമെന്ററി വൈ-ഫൈ, നേരിട്ടുള്ള ബോർഡിംഗ്, സ്‌പാ ട്രീറ്റ്മെന്റ്, ബിസിനസ്സ് സെന്റർ സൗകര്യം, യാത്രക്കാർക്കുള്ള നിശബ്ദമായ പ്രദേശം എന്നിവ ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ യാത്രക്കാർക്ക് ആസ്വദിക്കാൻ സാധിക്കും.