യുഎഇ യിലെ എല്ലാ വിശ്വാസികൾക്കും ഈദ് അൽ അദ്ഹ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എല്ലാ അറബ്, ഇസ്ലാമിക വിശ്വാസികൾക്കും ഈദ് അൽ അദ്ഹ ആശംസകൾ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുസ്ലിംകൾക്ക് സുരക്ഷിതവും സന്തോഷകരവുമായ ഒരു ഉത്സവകാലം ആശംസിക്കുന്നതായും ദുബായ് ഭരണാധികാരി ട്വിറ്ററിൽ കുറിച്ചു. അവരുടെ അനുസരണവും പ്രാർത്ഥനയും സ്വീകരിക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.