ദുബായിൽ നിന്ന് ശ്രദ്ധേയമായ ഒരു വാലന്റൈൻ പ്രൊപ്പോസൽ. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (DXB) യുടെ മേൽക്കൂരയിൽ നിന്നാണ് പ്രണയദിനത്തിലെ പ്രൊപ്പോസൽ. റഷ്യൻ ദമ്പതികളായ ദിമിത്രി-അനസ്താസിയ പ്രണയ ജോഡികൾക്കാണ് എയർപോർട്ടിന്റെ മുകളിൽ നിന്ന് പ്രണയം പറയാനുള്ള ആ അസുലഭ ഭാഗ്യം ലഭിച്ചത്.
39.5 മീറ്റർ ഉയരത്തിൽ ദുബായ് സ്കൈലൈനിൻ്റെയും നിര നിരയായി കിടക്കുന്ന വിമാനങ്ങൾ, പറന്നു പൊങ്ങിയ വിമാനം എന്നീ കാഴ്ചകളുടെ അകമ്പടിയോടാണ് ആ ഭാഗ്യ ദമ്പതികൾ പ്രണയം പറഞ്ഞത്.
-ഇതാദ്യമായാണ് ആരെങ്കിലും ഒരു വിമാനത്താവളത്തിൻ്റെ മേൽക്കൂരയിൽ പ്രൊപ്പോസ് ചെയ്യുന്നത്, ദുബായ് എയർപോർട്ട് തന്നെയാണ് ഇത്തരമൊരു അവസരം പ്രണയജോഡികൾക്കായി വാലന്റൈൻസ് ദിനത്തിൽ ഒരുക്കിയത്. നിരവധി അപേക്ഷകരിൽ നിന്നാണ് റഷ്യൻ ദമ്പതികളെ തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് ദുബായ് എയർപോർട്ട്സ് ഇത്തരമൊരു അവസരം നൽകിയതും. DXB ഹോട്ടലിലെ അലങ്കരിച്ച മുറിയിൽ ദമ്പതികൾക്ക് ദുബായിൽ ഒരു ദിവസത്തെ താമസവും നൽകി.