ഇന്ന് മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിവസത്തേക്ക് ജുമൈറയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി. അൽ മനാറ സ്റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക്
തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ റോഡിൽ കാലതാമസം പ്രതീക്ഷിക്കുന്നതായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അതോറിറ്റി അറിയിത്. 2024 ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 19 വരെ അൽ മനാറ സെൻ്റ് ഇൻ്റർസെക്ഷൻ കവലയിയ്ക്കും അൽ താന്യ സെൻ്റ് ഇൻ്റർസെക്ഷനും ഇടയിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നും അറിയിപ്പുണ്ട്. 2024 ഓഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 26 വരെ മെർക്കാറ്റോയ്ക്ക് സമീപമുള്ള ഭാഗത്ത് രണ്ട് ദിശകളിലും അറ്റകുറ്റപ്പണികൾ നടക്കുമെന്നും ആർടിഎ അറിയിച്ചു.
വാഹനമോടിക്കുന്നവർ ട്രാഫിക് സിഗ്നലുകൾ പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. റോഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾക്കൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും അപകടങ്ങൾ കുറക്കും. യാത്രസൌകര്യങ്ങൾ മുൻനിർത്തിയാണ് മുൻകൂർ അറിയിപ്പുകൾ അതോറിറ്റി പുറപ്പെടുവിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc