10 വർഷത്തിനിടെ ആദ്യമായി ദുബായിൽ മലിനജല സംവിധാനങ്ങളുടെ ഫീസ് വർധിപ്പിക്കും. ദുബായ് മുനിസിപ്പാലിറ്റി അംഗീകരിച്ച പുതുക്കിയ മലിനജല സംവിധാനത്തിൻ്റെ ഫീസ് ഘടന അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
10 വർഷത്തിനിടയിലെ ആദ്യത്തെ ഫീസ് അപ്‌ഡേറ്റിൽ, മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലുള്ള പ്രദേശങ്ങളിലെ മലിനജല ശേഖരണ ഫീസ് ഉൾപ്പെടെ നിലവിലുള്ള അക്കൗണ്ടുകൾക്ക് വർദ്ധനവ് ബാധകമാകുമെന്ന് സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സമ്പ്രദായങ്ങൾ പരിപോഷിപ്പിക്കുക, ജലസ്രോതസുകൾ സംരക്ഷിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
എമിറേറ്റിലെ അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ലക്ഷ്യവുമായി യോജിപ്പിച്ചാണ് പുതിയ ഫീസ് നടപ്പിലാക്കുന്നത്.
പുതിയ താരിഫ് ഇപ്രകാരമാണ്:
• 2025 മുതൽ ഒരു ഗാലണിന് 1.5 ഫിൽസ്
• 2026 മുതൽ ഓരോ ഗാലനും 2 ഫിൽസ്
• 2027 മുതൽ ഒരു ഗാലണിന് 2.8 ഫിൽസ്