ദുബായ് സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കമാവുകയാണെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ) സിഇഒ അഹ്മദ് അല്‍ ഖാജ അറിയിച്ചു.
ജൂണ്‍ 29 മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയ്യതി വരെയാണ് ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ 26-ാം എഡിഷൻ നടക്കുന്നത്. കുടുംബങ്ങള്‍ക്കായി നിരവധി വിനോദ പരിപാടികളും സന്ദര്‍ശകര്‍ക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കാനുള്ള വ്യത്യസ്തമായ മറ്റ് പരിപാടികളും ഇത്തവണത്തെ ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ പ്രത്യേകതകളായിരിക്കും.
നിശ്ചിത തുകകള്‍ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് പ്രേത്യക സമ്മാനമുണ്ട്. ദുബായില്‍ ഉടനീളമുള്ള 3500ല്‍ അധികം ഔട്ട്ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാന്‍ഡുകള്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് ഫെസ്റ്റിവല്‍ കാലയളവില്‍ നല്‍കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിന്മേല്‍ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളുമുണ്ട്.