ഡ്രൈവറില്ലാ ബസ്സുകളുടെ പരീക്ഷണ ഓട്ടവുമായി ​ദുബായ് ആർടിഎ

Date:

Share post:

ദുബായ് വേൾഡ് ചലഞ്ച് മൂന്നാം പതിപ്പിന്റെ ഭാഗമായി ദുബായ് സിലിക്കൺ ഓയാസിസിൽ ഡ്രൈവറില്ലാ ബസുകൾ പരീക്ഷണ ഓട്ടം നടത്തുന്നു. പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒയും ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിൻറെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്റോസിയാൻ ആണ് ഇക്കാര്യം അറിയിച്ചത്.

2023 സെപ്റ്റംബർ 26 മുതൽ 27 വരെയാണ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് കോൺഗ്രസ് നടക്കുക. സ്വയം നിയന്ത്രിത ഗതാഗത ചലഞ്ചിലെ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ലോകമെമ്പാടുമുളള കമ്പനികളിൽ നിന്ന് 27 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.
2030 ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25 ശതമാനവും സ്വയം നിയന്ത്രിത ഗതാഗതമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. ദുബായ് വേൾഡ് ചലഞ്ചിന്റെ കഴിഞ്ഞ രണ്ട് പതിപ്പും വിജയകരമായി നടപ്പിലാക്കിയിരുന്നു.

രണ്ട് വിഭാഗങ്ങളിലായാണ് വേൾഡ് ചലഞ്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. വ്യവസായ പ്രമുഖരും പ്രാദേശിക കമ്പനികളും ചേർന്ന് 2.3 മില്യൺ ഡോളറിന്റെ .സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...