ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ട് എന്ന നേട്ടം സ്വന്തമാക്കി ദുബായ് – റിയാദ് സെക്ടർ. 43.06 ലക്ഷം സീറ്റോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിലാണ് ഇതോടെ ദുബായ് – റിയാദ് സെക്ടർ സ്ഥാനം നേടിയത്.
യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ റിപ്പോർട്ടനുസരിച്ചാണ് ഇത്. സീറ്റ് ബുക്കിങ്ങിൽ മുൻ വർഷത്തേക്കാൾ 8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം റെക്കോർഡ് ഭേദിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളം.
68 ലക്ഷം സീറ്റുകളുള്ള ഹോങ്കോങ്-തായ്പേയ് സെക്‌ടറാണ് ഏറ്റവും തിരക്കേറിയ രാജ്യാന്തര റൂട്ട്. 55 ലക്ഷം സീറ്റുകളുള്ള കയ്റോ-ജിദ്ദ സെക്ടർ രണ്ടാം സ്ഥാനത്താണ്.