ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ഡ്രസ് കോഡുകളിൽ രാവിലെ മുതൽ സൈക്കിൾ യാത്രക്കാർ അണിനിരന്നു. ദുബായ് പൊലീസിന്റെ സൈബര്‍ ട്രക്കിന്റെയും ഒരു കൂട്ടം ഡെലിവറി റൈഡര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന സുന്ദരമായ പരേഡോടെയാണ് ദുബായ് റൈഡിന് തുടക്കമായത്.
ജനങ്ങളില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുബായ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുബായ് ഫിറ്റ്‌നെസ് ചാലഞ്ചിനോട് അനുബന്ധിച്ച് നടക്കുന്ന ദുബായ് റൈഡ് സംഘടിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഷെയ്ഖ് സായിദ് റോഡ് അതിമനോഹരമായ സൈക്ലിംഗ് ട്രാക്കാക്കി മാറിയത്. പരിചയസമ്പന്നരായ സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന 12 കിലോമീറ്റര്‍ സ്പീഡ് ലാപ്‌സ് മത്സരം രാവിലെ 5 മണിക്ക് ഇവിടെ നിന്ന് ആരംഭിച്ചു.
21 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായുള്ള ഈ ഇവന്റില്‍ പങ്കെടുക്കുന്നവര്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് സഫ പാര്‍ക്കിലേക്കും തിരിച്ചും ഷെയ്ഖ് സായിദ് റോഡ് റൂട്ടില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗതയില്‍ സൈക്കിളോടിക്കണം എന്നതായിരുന്നു വ്യവസ്ഥ. കഴിഞ്ഞ വര്‍ഷം 35,000 പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.