കനത്ത മഴയുടെ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്. വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിക്കണമെന്നും ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ആവശ്യപ്പെട്ടു.
വാഹനം തകരാറിലായാൽ മുന്നറിയിപ്പ് സിഗ്നലുകൾ ഉപയോഗിക്കണമെന്നും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ റോഡിൽ നിന്ന് മാറണമെന്നും അടിയന്തര ഘട്ടങ്ങളിലല്ലാതെ ഹസാർഡ് ലൈറ്റുകളോ ഫോർവേ ഫ്ലാഷറുകളോ ഉപയോഗിക്കരുതെന്നും അൽ മസ്‌റൂയി ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
എഞ്ചിൻ, ടയറുകൾ, ബ്രേക്കുകൾ, വിൻഡ്‌ഷീൽഡ് വൈപ്പറുകൾ, ലൈറ്റിംഗ് എന്നിവയുൾപ്പെടെ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സുരക്ഷ പരിശോധിക്കുന്നതിനൊപ്പം, ബാഹ്യ റോഡുകളിൽ ജാഗ്രത പാലിക്കേണ്ടതിന്റെയും വേഗത കുറയ്ക്കേണ്ടതിന്റെയും പ്രാധാന്യം അൽ മസ്‌റൂയി ഊന്നിപ്പറഞ്ഞു.