സന്നദ്ധ പ്രവർത്തനത്തിൽ മാതൃകയായി ദുബായ് പോലീസ്. ജനങ്ങളുടെ സന്തോഷം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടി ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം വർഷത്തിന്റെ ആദ്യ പകുതിയിൽ 1.36 ലക്ഷം മണിക്കൂർ സേവനം നൽകി റെക്കോർഡ് നേടി. അതേസമയം സാമൂഹിക, സന്നദ്ധ സേവനങ്ങൾ ഒരു സംസ്കാരമായി വളരണമെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലിഫ അൽ മറി പറഞ്ഞു.