20 വർഷം രാജ്യത്തെ സേവിച്ചു, പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ് 

Date:

Share post:

20 വർഷത്തിലേറെയായി രാജ്യത്തിന് നൽകിയ ഫലപ്രദവും വ്യക്തിരിക്തവും ആത്മാർത്ഥവുമായ സേവനത്തിന് കോളിൻ ബയർ എന്ന പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചു. ദുബായ് പോലീസിലെ ഉലമ കൗൺസിൽ ചെയർമാൻ കേണൽ ഹിഷാം അൽ-സുവൈദിയും ഡെപ്യൂട്ടി ക്യാപ്റ്റൻ അബ്ദുല്ല അൽ-ബസ്തകിയും ചേർന്ന് പ്രശസ്തി പത്രവും സമ്മാനവും അദ്ദേഹത്തിന് സമർപ്പിച്ചു.

സ്‌ഫോടക വസ്തു വകുപ്പിൽ സേവനമനുഷ്ഠിച്ച കാലത്ത് ബയറിനെ ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെയും അർപ്പണബോധത്തെയും കേണൽ അൽ സുവൈദി പ്രശംസിച്ചു. അതേസമയം തനിക്ക് ലഭിച്ച ബഹുമതിക്ക് ദുബായ് പോലീസിനോട് ബയർ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. ദുബായ് പോലീസിൽ ജോലി ചെയ്തിരുന്ന കാലത്ത് നല്ല ചികിത്സയ്ക്കും സഹായത്തിനും ജോലിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...