ദുബായിൽ ചെറിയ അപകടങ്ങളിൽപ്പെടുന്ന വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ‘ഓൺ ദി ഗോ’ സംരംഭവുമായി ദുബായ് പൊലീസ്. പദ്ധതി ആരംഭിച്ചതായും പ്രാരംഭഘട്ടത്തിൽ ചെറിയ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക എന്നും പൊലീസ് അറിയിച്ചു.
സേവനം ലഭ്യമാകുന്നതിനായി വാഹനം ചെറിയ അപകടങ്ങളിൽപ്പെടുമ്പോൾ ഉടൻ അടുത്തുള്ള ഇനോക് സ്റ്റേഷനുകളിലെത്തി റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അപ്പോൾ അവിടെ നിന്നും ആക്സിഡന്റ് റിപ്പോർട്ട് നൽകുകയും വാഹനം അംഗീകൃത വർക്ക് ഷോപ്പുകളിലേക്ക് എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും. പിന്നീട് വാഹനം ഉടമക്ക് എത്തിച്ചുനൽകുകയുമാണ് ചെയ്യുന്നത്.
ഓട്ടോപ്രോയുമായി സഹകരിച്ചാണ് ദുബായ് പൊലീസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓൺ ദി ഗോ സംരംഭം ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും സൗജന്യമായി ലഭ്യമാക്കുമെന്നും മറ്റുള്ളവർക്ക് 150 ദിർഹമാണ് ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.