പുതിയ അൾട്രാ ലക്ഷ്വറി വാഹനമായ ബെന്റ്ലി കോണ്ടിനെന്റൽ ജിടി-വി8 തങ്ങളുടെ വാഹനവ്യൂഹത്തിലേക്ക് ചേർത്ത് ദുബായ് പോലീസ്. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന അനാച്ഛാദന ചടങ്ങിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജലാഫ്, ബെന്റ്ലിയിലെ നാഷണൽ ബ്രാൻഡ് മാനേജർ ഡാനി കകൗൺ, കമ്പനിയുടെ ഫിനാൻഷ്യൽ ഓഫീസർ മൈക്കൽ ഖൈറി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ബെന്റ്ലി കോണ്ടിനെന്റൽ GT-V8-ന് 542 എച്ച് പി പവ്വറുള്ള 8-സിലിണ്ടർ എഞ്ചിൻ ഉണ്ട്. ഇതിന് 770 NM വരെ ടോർക്കും ഉണ്ട്. കഴിഞ്ഞ ഒക്ടോബറിൽ, ദുബായ് പോലീസ് ONEROAD ഓട്ടോമോട്ടീവ് കമ്പനിയുടെ ഇലക്ട്രിക് എസ്യുവിയായ ഹോങ്ക്കി ഇ-എച്ച്എസ് 9 സേനയോട് ചേർത്തിരുന്നു.
യുഎഇയിലെ ഏറ്റവും പ്രമുഖ കാർ ഏജൻസികളിലൊന്നും ബെന്റ്ലി കാറുകളുടെ രാജ്യത്തെ എക്സ്ക്ലൂസീവ് വിതരണക്കാരാണ് അൽ ഹബ്തൂർ മോട്ടോഴ്സ്.