ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ദുബായ് മുനിസിപ്പാലിറ്റിക്ക്. ഭിന്നശേഷിക്കാൻ ഉൾപ്പെടെയുള്ള ജീവനക്കാർ, കോൺട്രാക്ടർമാർ, സന്ദർശകർ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനോടൊപ്പം സുസ്ഥിരവും ആരോഗ്യകരവും സുരക്ഷിതവുമായ ജോലിസ്ഥലം ഉറപ്പാക്കുന്ന, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. .
പൊതുജനാരോഗ്യം, തൊഴിൽ സുരക്ഷ, സുസ്ഥിര പരിസ്ഥിതി, ആരോഗ്യം, ഭക്ഷ്യ ആവാസവ്യവസ്ഥ എന്നി വിഭാഗങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേട്ടങ്ങളാണ് ഈ അംഗീകാരം നേടിക്കൊടുത്തത്. കൂടാതെ, തൊഴിൽ, ആരോഗ്യ മാനേജ്‌മെൻ്റുകളിലെ നേട്ടങ്ങൾ എന്നീ രംഗത്ത് ദുബായ് മുനിസിപ്പാലിറ്റി ഒന്നാമതെത്തി.
ആനുകാലിക ഓഡിറ്റിംഗ്, അപകടസാധ്യത വിലയിരുത്തൽ, എമർജൻസി പ്ലാനുകൾ നടപ്പിലാക്കൽ, ബോധവൽക്കരണ ശിൽപശാലകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത സംവിധാനം നടപ്പിലാക്കിക്കൊണ്ട് ആഗോള നിലവാരം പാലിക്കാൻ ദുബായ് മുനിസിപ്പാലിറ്റി അതീവ ശ്രദ്ധപുലർത്തിയിട്ടുണ്ട്.