ശനിയാഴ്ച നേരിട്ട തടസ്സങ്ങൾ പരിഹരിച്ചതിന് ശേഷം ദുബായ് മെട്രോ സർവീസ് ആരംഭിച്ചു. മെട്രോയുടെ റെഡ് ലൈനിൽ സാങ്കേതിക തകരാർ ഉണ്ടായതായി ആർ ടിഎ നേരത്തേ അറിയിച്ചിരുന്നു. കൂടാതെ റെഡ് ലൈൻ സ്റ്റേഷനുകൾക്ക് ഇടയിലൂടെ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ബസ് സർവീസുകളും അനുവദിച്ചിരുന്നു. ഉപയോക്താക്കളുടെ സഹകരണത്തിന് ആർടിഎ നന്ദി അറിയിക്കുകയും ചെയ്തു.