ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഏഴാമത് എഡിഷൻ ഒക്ടോബർ 28 ശനിയാഴ്ച ആരംഭിച്ച് നവംബർ 26 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. 30 ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഫിറ്റ്നസ് സംരംഭം,
2017-ൽ ആരംഭിച്ച ഡിഎഫ്‌സി, ദുബായിലെ ശക്തമായ സ്‌പോർട്‌സും ഫിറ്റ്‌നസ് ഇൻഫ്രാസ്ട്രക്ചറും ഉയർത്തിക്കാട്ടുന്ന വാർഷിക ഇൻക്ലൂസീവ് ഫിറ്റ്‌നസ് പ്രസ്ഥാനമാണ്. കഴിഞ്ഞ വർഷത്തെ എഡിഷനിൽ 2.2 മില്യൺ പേർ പങ്കെടുത്തിരുന്നു. ഷെയ്ഖ് സായിദ് റോഡിലെ ശ്രദ്ധേയമായ ഫ്ലാഗ്ഷിപ്പ് ഇവന്റുകളിൽ ദുബായ് റൈഡിനായി 35,000 സൈക്ലിസ്റ്റുകളും ദുബായ് റണ്ണിനായി 193,000 ഓട്ടക്കാരും എത്തിയിരുന്നു.
ഈ വർഷം, ദുബായ് റൈഡ് നവംബർ 12 ഞായറാഴ്ച നടക്കും, അതേസമയം ദുബായ് റൺ ചലഞ്ച് നവംബർ 26 ഞായറാഴ്ച സമാപിക്കും. ഈ വർഷത്തെ ചലഞ്ചിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതുൾപ്പെടെ ഇവന്റുകളുടെയും പ്രവർത്തനങ്ങളുടെയും സംരംഭങ്ങളുടെയും കലണ്ടറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികാരികൾ അടുത്ത ആഴ്ചകളോടെ വ്യക്തമാക്കും.