കഴിഞ്ഞ വർഷം ദുബായ് കസ്റ്റംസിന്റെ ഇടപാടിൽ രേഖപ്പെടുത്തിയത് 17.5% വളർച്ച

Date:

Share post:

യുഎഇ ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായ് കസ്റ്റംസ് കഴിഞ്ഞ വർഷം നടത്തിയത് അതി​ഗംഭീര പ്രകടനമെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ സിഇഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ്.

30.4 ദശലക്ഷത്തിലധികം കസ്റ്റംസ് ഇടപാടുകളാണ് കഴിഞ്ഞ വർഷം നടത്തിയത്. 2022ലെ 25.8 ദശലക്ഷം ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 17.5% വളർച്ചയാണ് 2023ൽ നേടിയത്. ഏറ്റവും കൂടുതൽ കസ്റ്റംസ് ഇടപാടുകൾ എന്ന റെക്കോർഡാണ് ഇതുവഴി ദുബായ് കസ്റ്റംസ് നേടിയെടുത്തത്.

2021 സെപ്റ്റംബറിൽ സമാരംഭിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ വിജയമാണ് ഈ വിജയത്തിന് കാരണം. ഇലക്‌ട്രോണിക്, ഇന്റലിജന്റ് കസ്റ്റംസ് സേവനങ്ങൾക്കുള്ള ഉപഭോക്തൃ സംതൃപ്തി 98%ത്തിലെത്തി . ദുബായ് കസ്റ്റംസ് അതിന്റെ പ്രോഗ്രാമുകളിലൂടെയും സിസ്റ്റങ്ങളിലൂടെയും പ്രതിദിനം 84,000 കസ്റ്റംസ് ഇടപാടുകളാണ് നടത്തിയത്.

https://twitter.com/DXBMediaOffice/status/1749835554923954577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1749835554923954577%7Ctwgr%5E7a0f4c7ea81180919ac9901a8dd5980ddcb63b66%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FDXBMediaOffice%2Fstatus%2F1749835554923954577

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...