വായുവിൽ നിന്ന് കുടിവെള്ളം; ഡെലിവറി ജീവനക്കാർക്കായി ദുബായുടെ പദ്ധതി

Date:

Share post:

ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന എയർ ടു വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്.

പ്രതിദിനം 100 ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സംവിധാനമാണ് സ്ഥാപിച്ചത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) മജീദ് അൽ ഫുതൈം ഗ്രൂപ്പും സംയുക്ത കരാർ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് എയർ ടു വാട്ടർ ഡിസ്‌പെൻസറുകളാണ് സ്ഥാപിക്കുന്നത്.

അതേസസമയം രാജ്യത്തെ ഡെലിവറി ജീവനക്കാർക്കായി 40 എസി വിശ്രമകേന്ദ്രങ്ങൾ കൂടി നിർമിക്കുമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ. അബ്ദുല്ല യൂസഫ് അൽ അലി വ്യക്തമാക്കി. നിലവിൽ ആറായിരം ആധുനിക വിശ്രമകേന്ദ്രങ്ങളാണ് യുഎഇയിലുള്ളത്. വിശ്രമകേന്ദ്രങ്ങൾ കണ്ടെത്താൻ ജീവനക്കാർക്ക് ഇൻ്ററാക്ടീവ് മാപ്പും പുറത്തിറക്കിയിട്ടുണ്ട്.

യുഎഇയിലെ കനത്തവെനലിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് ഡെലിവറി ജീവനക്കാർ. ഇവർക്കായി ഒട്ടേറെ സംരക്ഷണപദ്ധതികൾ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....