ക്രിപ്‌റ്റോകറൻസി ഇടപാടിലെ അപകടങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി കൗൺസിൽ. അതിർത്തി കടന്നുള്ള ഡീലർമാരിൽ നിന്ന് ജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ക്രിപ്‌റ്റോകറൻസി ഇടപാടിലെ അപകടസാധ്യതകൾ സാമ്പത്തിക നഷ്ടത്തിന് അപ്പുറത്തേക്ക് വ്യാപിക്കുകയും വ്യക്തിയുടെ സ്വകാര്യതയെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.
ക്രിപ്‌റ്റോകറൻസി വിപണി ആശ്രയിക്കുന്ന അടിസ്ഥാന വിശ്വാസത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിപ്‌റ്റോകറൻസി ഇടപാട് സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന ഡാറ്റയും പഠനങ്ങളും ഈ അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നു. ഡിജിറ്റൽ കറൻസികളിലെ തട്ടിപ്പുകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകളുടെ വെളിച്ചത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.