യുഎഇയിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ വേണോ? എങ്കിൽ ഈ നിബന്ധനകൾ പൂർത്തിയാക്കണം 

Date:

Share post:

യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ നേടാൻ ആഗ്രഹിക്കുന്നവർക്ക് നാല് നിബന്ധനകളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). അറിയിപ്പ് അനുസരിച്ച് സംരംഭകർ, വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർ എന്നിവർക്കെല്ലാം ഗ്രീൻ വിസയ്ക്കായി അപേക്ഷിക്കാം. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റും നൽകുന്നുണ്ട്.

– ആശ്രിതർക്കും വീസ

ഗ്രീൻ വീസാ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കുള്ള വീസയാണ് ലഭിക്കുക. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ 30 ദിവസത്തെ സാവകാശവും നൽകും.

– പിഴ

സാവകാശം നൽകിയിട്ടും വിസ പുതുക്കാതെ യുഎഇയിൽ താമസിക്കുന്നവർക്ക് ആദ്യ ദിവസം 125 ദിർഹമും പിന്നീട് ഓരോ ദിവസം കൂടുംതോറും 25 ദിർഹം വീതവും പിഴ ചുമത്തും. അതേസമയം അനധികൃത താമസം 6 മാസത്തിൽ കൂടിയാൽ പ്രതിദിനം 50 ദിർഹമും ഒരു വർഷത്തിൽ കൂടിയാൽ 100 ദിർഹമും ആയിരിക്കും പിഴയായി ചുമത്തുക.

– ഗ്രീൻ വീസ

നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, സ്വയം സംരംഭകർ, ഫ്രീലാൻസർ, അതിവിദഗ്ധർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷത്തേക്ക് യുഎഇയിൽ താമസിച്ച് ജോലിയും ബിസിനസും ചെയ്യാൻ കഴിയും.

– വീസയ്ക്ക് യോഗ്യരായവർ

കമ്പനി ഡയറക്ടർമാർ, എൻജിനീയർമാർ, എക്സിക്യൂട്ടീവുകൾ, ശാസ്ത്ര-സാങ്കേതിക-മാനുഷിക മേഖലകളിലെ പ്രഫഷനലുകൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് ഗ്രീൻ വിസയ്ക്കായി അപേക്ഷിക്കാം.

– അതിവിദഗ്ധർ

ശാസ്ത്രം, വിദ്യാഭ്യാസം, നിയമം, സാമൂഹികശാസ്ത്രം, സാംസ്കാരികം, തുടങ്ങിയ മേഖലകളിൽ 9 വിഭാഗങ്ങളിലെ അതി വിദഗ്ധർക്കാണ് ഗ്രീൻ വീസ ലഭിക്കുക.

– നിക്ഷേപകരാണോ

വിദേശ കമ്പനിയുടെ പേരിലാണ് യുഎഇയിൽ നിക്ഷേപംനടത്തുന്നതെങ്കിൽ വാണിജ്യ കമ്പനി നിയമം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കണം. പബ്ലിക് ഷെയർ ഹോൾഡിങ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി, പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി എന്നിവയിൽ ഒന്നായി റജിസ്റ്റർ ചെയ്യണം. അതേസമയം പങ്കാളിത്ത ബിസിനസ് ആണെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത തുകയാണ് നിക്ഷേപിക്കേണ്ടത്. പുതിയതും പഴയതുമായ കമ്പനിയിൽ നിക്ഷേപിക്കുകയാണെങ്കിലും 10 ലക്ഷം ദിർഹം മൂലധനം ഉണ്ടായിരിക്കണം. എന്നാൽ സമാന മാനദണ്ഡം പാലിക്കാത്തവരുടെ ഗ്രീൻ വീസ പുതുക്കില്ല. ഇതിന് പകരം 2 വർഷത്തെ സാധാരണ വീസയാക്കി മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...