ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

Date:

Share post:

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യവകുപ്പ് ചെയർമാനുമായ മൻസൂർ അൽ മൻസൂരി പറഞ്ഞു.

അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഉൾക്കൊള്ളുന്ന ജീവജാലങ്ങളെയും ജീവിത പ്രക്രിയകളെയും കുറിച്ചുള്ള പഠനമാണ് ലൈഫ് സയൻസ്. ബയോളജി, അനാട്ടമി, ആസ്ട്രോബയോളജി, ബയോടെക്നോളജി എന്നീ 4 അടിസ്ഥാന ശാഖകളും ഒട്ടേറെ ഉപശാഖകളും ലൈഫ് സയൻസ് മേഖലയിലുണ്ട് .

ഈ വർഷം 25 ശതമാനം കൂടുതൽ സ്ഥാപനങ്ങൾ ക്ലിനിക്കൽ പഠനങ്ങളുമായി തലസ്ഥാനത്തെ ലൈഫ് സയൻസിനെ സജീവമാക്കിയതായും മൻസൂർ അൽ മൻസൂരി പറഞ്ഞു. ആരോഗ്യമുള്ള ജനത, മികച്ച സേവനം, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മൂന്ന് തലങ്ങളെ അടിസ്ഥാനമാക്കിയാണ് ലൈഫ് സയൻസിൻ്റെ പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

‘പുരുഷന്മാർക്കും അന്തസുണ്ട്’; ലൈംഗികാതിക്രമ പരാതിയിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിംഗിൾ ബെഞ്ചിന്റെ...