ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെ ( അൽ ഖുർം സ്ട്രീറ്റിന് മുമ്പ് ) തൊഴിലാളികളുടെ ബസുകൾക്ക് നിരോധനം ഏർപ്പെടുത്തി. രണ്ട് ദിശകളിലും 26 അല്ലെങ്കിൽ അതിലധികമോ യാത്രക്കാരുടെ ശേഷിയുള്ള തൊഴിലാളികളുടെ ബസുകൾക്കാണ് നിരോധനമെന്ന് അബുദാബി പോലീസ്, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
അതേസമയം ഡ്രൈവർമാരോട് ഇതര റൂട്ടുകൾ ഉപയോഗിക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും അബുദാബി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. നിരോധനം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ നിയന്ത്രണം കർശനമാക്കുമെന്നും സ്മാർട്ട് സംവിധാനങ്ങൾ വഴി നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.