അബുദാബിയിൽ അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ച ബോട്ടുടമയ്ക്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയ വിനോദ മത്സ്യബന്ധന ബോട്ടിൻ്റെ ഉടമയ്ക്ക് 20,000 ദിർഹമാണ് പിഴ ചുമത്തിയത്.
ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക് വാണിജ്യ മത്സ്യബന്ധന ലൈസൻസ് ആവശ്യമാണ്. എന്നാൽ ഈ വിനോദ യാനത്തിന് ലൈസൻസ് ഇല്ലായിരുന്നു. ഈ ലൈസൻസ് ഇല്ലാതെ മീൻ പിടിക്കുന്നത് പരിസ്ഥിതി ലംഘനമായാണ് കണക്കാക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴ ശിക്ഷ ലഭിക്കും.
ആവർത്തിച്ചുള്ള ഇത്തരം നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകളാണ് നേരിടേണ്ടിവരിക. അബുദാബിയിലെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമീപകാല ശ്രമത്തിന്റെ ഭാഗമായാണ് നടപടി.