ഖോർഫക്കാൻ ബോട്ട് അപകടം; ഓപ്പറേറ്റർ നിയമലംഘനം നടത്തിയതായി പൊലീസ്

Date:

Share post:

ഖോർഫക്കാൻ ബീച്ചിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പേരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബോട്ട് ഓപ്പറേറ്റർ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ. ഷാർജ പോലീസാണ് വെളിപ്പെടുത്തൽ നടത്തിയത്.

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ 38 കാരനായ ഇന്ത്യൻ പ്രവാസി മരിക്കുകയും ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട 16 പേരെ സുരക്ഷിതമായി രക്ഷാപ്രവർത്തക കരയ്ക്കെത്തിക്കുകയായിരുന്നു. ഈദ് അൽ ഫിത്തർ വാരാന്ത്യത്തിൽ ബോട്ടിംഗിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന് ഉത്തരവാദികളായവരെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റേൺ റീജിയൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഡോ അലി അൽ കായ് അൽ ഹമൂദി പറഞ്ഞു. ബോട്ടിൽ അനുവദനീയമായതിലും ആളുകളെ കയറ്റിയെന്നാണ് നിഗമനം.

ബോട്ട് ഓപ്പറേറ്റർമാർ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും ബോട്ടിലുള്ളവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി അപകടത്തിൽ മലയാളി യുവാവാണ് മരിച്ചത്. അതേസമയം അപകടത്തിൽ പരുക്കേറ്റ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...