മന്ത്രവാദങ്ങൾക്കും ആഭിചാരക്രിയകൾക്കുമെതിരേ യുഎഇ. ദുര്‍മന്ത്രവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പബ്ളിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. മന്ത്രവാദം ചെയ്യുന്നവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും എതിരേ നടപടിയുണ്ടാകും. മന്ത്രവാദ വിരുദ്ധ ബോധവത്കരണങ്ങൾ സംഘടിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചു.
മറ്റൊരു വ്യക്തിയുടെ ശരീരത്തേയൊ മനസ്സിനേയൊ താത്പര്യത്തേയൊ സ്വാധീനിക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്താന്‍ പാടില്ല. മറ്റുളളവരെ ചൂഷണം ചെയ്യുന്നതും ഉപദ്രവിക്കുന്നതും കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങൾക്ക് മന്ത്രവാദത്തെയൊ തെറ്റായ വിശ്വസങ്ങളേയൊ കൂട്ടുപിടിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
മന്ത്രവാദ പട്ടികയില്‍ ഉൾപ്പെടുന്ന കുറ്റങ്ങൾക്ക് കനത്ത ശിക്ഷയാണ് യുഎഇ നല്‍കുന്നത്. 2021ലെ ഫെഡറല്‍ നിയമം 31ലെ ആര്‍ട്ടിക്കിളുകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കും. കുറഞ്ഞപക്ഷം അമ്പതിനായിരം ദിര്‍ഹം പിഴയും തടവും ലഭ്യമാകും. യുഎഇ ഫെഡറല്‍ നിയമം അനുസരിച്ച് മന്ത്രവാദവും ആഭിചാരവും ക്രിമിനല്‍ കുറ്റമാണ്.