ടാക്സി കാറിനുളളി യാത്രക്കാരന്‍ മറന്നുവച്ച പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഒരുമാസം തടവും 30,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ ഇരുവരേയും നാടുകടത്താനും കോടതി ഉത്തരവിട്ടു.
ബാഗിനുളളില്‍ 14,000 ദിര്‍ഹവും 3,900 യൂറോയും പണമായി സൂക്ഷിച്ചിരുന്നു.
ദുബായ് സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ നിന്ന് ടാക്‌സിയില്‍ കയറിയ യാത്രക്കാരനാണ് ബാഗ് നഷ്ടമായത്. അറബ് വംശജനായ ഇയാൾ പരാതിയുമായി ആര്‍ടിഎയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തില്‍ ഇയാൾക്ക് പിന്നാലെ മറ്റുരണ്ടുപേര്‍ ഇതേ ടാക്സിയില്‍ യാത്രചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
കേസ് ദുബായ് പോലീസ് CID സംഘത്തിന് കൈമാറുകയും സംഘം യുവാക്കളെ കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഡ്രൈവറെയൊ പൊലീസിനെയോ അറിയിക്കാന്‍ തുനിയാതെ പ്രതികൾ ബാഗ് കൈക്കലാക്കുയായിരുന്നു.