ഏഷ്യാ കപ്പില്‍ ദുർബലരായ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ രണ്ട് വിജയങ്ങളുമായാണ് ഇന്ത്യയുടെ മുന്നേറ്റം. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മുന്‍നിര ബാറ്റര്‍മാര്‍ ഫോമിലേക്കെത്തിയതോടെ ഇന്ത്യ 20 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. 59 റണ്‍സെടുക്ക വിരാട് കോലിയും 68 റണ്‍െസടുത്ത സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്കായി അര്‍ദ്ധസെഞ്ചുറി നേടി. ലോകേഷ് രാഹുല്‍ 36ഉം രോഹിത്ത് ശര്‍മ 21 ഉം റണ്‍സെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങിനെ ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം ഏറെ അകലെയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സിലെത്താനേ ഹോങ്കോങ്ങിന് സാധിച്ചുളളൂ. 41 റണ്‍സെടുത്ത ബാബര്‍ ഹയാത്തും 30 റണ്‍സെടുത്ത കിന്‍ചിത്ത് ഷായും ഹോങ്കോങിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍, ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗ്ളാദേശ് ശ്രീലങ്കയെ നേരിടും.