അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സാനിദ്ധ്യത്തില്‍ ജിദ്ദയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ നിര്‍ണായക തീരുമാനങ്ങൾ. മധ്യപൂര്‍വ്വ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച നീക്കങ്ങൾക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഉച്ചകോടിയില്‍ ധാരണയായി. അറബ് രാജ്യങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികൾക്ക് അമേരിക്കന്‍ സഹായം സ്വീകരിക്കാനും ഉച്ചകോടിയില്‍ തീരുമാനം. ജിസിസി രാഷ്ട്രത്തലവന്‍മാര്‍, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, ഇറാഖ് രാജ്യങ്ങളുടെ ഭരണാധികാരികൾ തുടങ്ങിയവര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വിശദമാക്കിയത്.
കടല്‍മാര്‍ഗ്ഗമുണ്ടാകുന്ന വെല്ലുവിളികൾക്കും സഹകരണം ശക്തമാക്കും. ഒമാന്‍, ഇറാന്‍, യുഎഇ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ഹോര്‍മൂസ് കടലിടുക്കിന്‍റേയും യമന്‍ അതിര്‍ത്തിയിലെ ബാബ് അല്‍ മണ്ഡബിന്റേയും മേഖലകളിലെ കടന്നുകയറ്റങ്ങൾ പരസ്പര സഹകരണത്തോടെ ചെറുക്കും. കടല്‍ സുരക്ഷയ്ക്കായി അമേരിക്കന്‍ ടാസ്ക് ഫോഴ്സുകളുടെ സഹായവാഗ്ദാനവും അറബ് രാജ്യങ്ങൾ സ്വാഗതം ചെയ്തു.
വിനാശകരമായ ആയുധങ്ങൾ അറബ് മേഖലയില്‍ പ്രയോഗിക്കുകയൊ, ശേഖരിക്കുകയൊ ചെയ്യില്ലെന്നും ഉച്ചകോടിയില്‍ ധാരണയായി. ആണവ പരീക്ഷണങ്ങളില്‍നിന്ന് ഇറാന്‍ പിന്‍മാറുന്നതിന് നയതന്ത്ര ഇടപെടുലുകൾ നടത്തും. ഡ്രോണ്‍ ആക്രമണങ്ങൾ ചെറുക്കാനും ക്രൂയിസ് മിസൈലുകൾ തടയാനും ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ സേനകൾ പരസ്പരം സഹകരിക്കാനും ധാരണയായി.
െഎക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നരെ സംയോജിത നീക്കത്തിലൂടെ നേരിടും. ആഗോള സാമ്പത്തിക രംഗം ശക്തമാക്കുന്നതിനും യോജിച്ച പ്രവര്‍ത്തനങ്ങൾ ഉറപ്പുവരുത്തി. ഭക്ഷ്യ സുരക്ഷയ്ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കും അറബ് രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഉച്ചകോടി വിലയിരുത്തി.
ഭക്ഷ്യ സുരക്ഷയ്ക്കായി മെന മേഖലയില്‍ 79,000 കോടി രൂപയുടെ പാക്കേജുകൾ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയും അറബ് ഉച്ചകോടി സ്വാഗതം ചെയ്തു. ഊര്ജ്ജ മേഖലയിലെ അടിയന്തിര ഇടപെടലുകൾക്ക് ആരോഗ്യമേഖലയിലെ സഹായങ്ങൾക്കും അറബ് ഉച്ചകോടി പദ്ധതികൾ ആവിഷ്കരിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി. അറബ് ഉച്ചകോടി പരസ്പരസഹകരണത്തിന്‍റെ ശ്കതി വര്‍ദ്ധിപ്പിച്ചെന്നും തുടര്‍വര്‍ഷങ്ങളിലും ഉച്ചകോടി സംഘടിപ്പിക്കുമെന്നും രാഷ്ട്രത്തലവന്‍മാര്‍ ചൂണ്ടിക്കാട്ടി.