യുഎഇയുടെ കായിക സംസ്കാരം മികച്ചതെന്ന് അമേരിക്കന്‍ ഒളിമ്പിക്സ് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍. അബുദാബിയില്‍ നടന്ന ഇന്‍റര്‍ നാഷണല്‍ ഫിസിക്കൽ ആക്ടിവിറ്റി ആൻഡ് ഹെൽത്ത് കോൺഗ്രസ് 2022ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക ക്ഷമതയുടെ അനിവാര്യതയെക്കുറിച്ചും മൈക്കല്‍ ജോണ്‍സന്‍ ഓര്‍മ്മിപ്പിച്ചു. ശാരീരിക വ്യായാമങ്ങൾക്കായി എല്ലാ ദിവസവും സമയം കണ്ടെത്തണമെന്ന് മൈക്കല്‍ ജോണ്‍സന്‍ പറഞ്ഞു. ജീവിത രീതി അനുസരിച്ച് കായിക ക്ഷമത നിലനിര്‍ത്താന്‍ കുട്ടികളും മുതിര്‍ന്നവരും ശ്രമിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കായിക മേഖലയക്ക് യുഎഇ നല്‍കുന്ന പ്രാധാന്യത്തെ പ്രശംസിക്കുകയും ചെയ്തു.
കായികരംഗത്തുന്നിന്ന് വിരമിച്ചെങ്കിലും ശാരീരിക ക്ഷതമയെ നിസ്സാരമായി താന്‍ കാണുന്നില്ലെന്ന് ട്രാക്കിലെ ഇതിഹാസം പറയുന്നു. തിരക്കുളള വ്യക്തിയായിരിക്കുമ്പോഴും ഹോബികൾക്കും വ്യായാമത്തിനും സമയം കണ്ടെത്താറുണ്ടെന്നും മാനസികമായി കരുത്ത് നിലനിര്‍ത്തുന്നെന്നും അദ്ദേബം സൂചിപ്പിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് അബുദാബിയിലേക്ക് 15 മണിക്കൂർ യാത്ര ചെയ്യാൻ തനിക്കിപ്പോഴും ബുദ്ധിമുട്ടില്ലെന്നും മൈക്കല്‍ ജോണ്‍സന്‍ പറയുന്നു.
തന്റെ കരിയറിന്റെ കാലയളവിൽ അമേരിക്കക്കായി നാല് ഒളിമ്പിക് സ്വർണ്ണ മെഡലുകളും എട്ട് ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡലുകളും മൈക്കല്‍ ജോണ്‍സന്‍ നേടിയിട്ടുണ്ട്. 200 മീറ്റർ, 400 മീറ്റർ ഓട്ടങ്ങളിൽ ലോക ഒളിമ്പിക് റെക്കോർഡുകളും സ്വന്തം പേരിലായിരുന്നു. സ്കൂൾ കുട്ടിയില്‍നിന്ന് കഠിന പരിശ്രമത്തിലൂടെ ലോകചാമ്പ്യനിലേക്ക് എത്തിയ അനുഭവങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു,.
ലോകജനതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചാണ് ഇസ്പ -2022 കോണ്‍ഫറന്‍സ് സംവദിക്കുന്നത്. വ്യായമം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള വിദഗ്ദ്ധരാണ് മൂന്ന് ദിവസത്തെ പരിപാടികളില്‍ പങ്കെടുക്കുന്നത്. ലോകത്ത് അഞ്ചിനും 17 വയസിനും ഇടയിൽ പ്രായമുള്ള ഓരോ അഞ്ച് യുവാക്കളിൽ നാലുപേരും പ്രതിദിന വ്യായമം നിറവേറ്റാന്‍ പരാജയപ്പെടുന്നതായാണ് വിദഗ്ദ്ധരുടെ നിഗമനം.