ദുബായിലെ അമർ കേന്ദ്രങ്ങളിലൂടെ ഈ വർഷം പത്തുലക്ഷം ഇടപാടുകൾ ഇതിനകം നടന്നുകഴിഞ്ഞതായി അധികൃതര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്നും അമര്‍ സെന്റര്‍ മേധാവികൾ വ്യക്തമാക്കി. വിസ അപേക്ഷ സേവനങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകളാണ് നടക്കുന്നതെന്ന് അമർ ഡിപ്പാർട്മെന്റ് ഫോർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മേജർ സാലിം ബിൻ അലി പറഞ്ഞു.
അമര്‍ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന പരിപാടികളും തുടരുകയാണ്. അഡ്വാൻസ്ഡ് അമർ സെന്ററുകൾക്കും വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഇമാറാത്തി പൗരന്മാര്ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഒരുക്കുന്ന കേന്ദ്രങ്ങൾ കൂടിയാണ് അമര്‍ സെന്ററുകൾ എന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ദുബായില്‍ വിസ സേവനം നല്‍കിവരുന്ന 71 അമര്‍ സെന്ററുകളിലായി 893 ഇമാറാത്തികളാണ് ജോലി ചെയ്യുന്നതെന്നും സ്വദേശി ജീവനക്കാരുടെ തൊഴില്‍ കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.