ഇലക്‌ട്രിക് മാലിന്യ ശേഖരണ ലോറികൾ നിരത്തിലിറക്കി അബുദാബിയിലെ മാലിന്യ സംസ്‌കരണ കമ്പനിയായ തദ്‌വീർ. ഇലക്ട്രിക് വാഹനങ്ങളിൽ മിഡിൽ ഈസ്റ്റിലെ കടുത്ത വേനൽച്ചൂട് ചെലുത്തുന്ന സ്വാധീനം അളക്കുന്നതിനുള്ള പഠനത്തിലും തദ്‌വീർ നിരത്തിലിറക്കിയ റെനോ ലോറി നിർണായക പങ്ക് വഹിക്കും.
മാലിന്യ സംസ്‌കരണത്തിൽ തദ്‌വീർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതായി തദ്‌വീറിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ അലി അൽ ദഹേരി പറഞ്ഞു.”അബുദാബിയുടെ എൻവയോൺമെന്റ് വിഷൻ 2030നോടൊപ്പം, 2050-ഓടെ യുഎഇയുടെ നെറ്റ് സീറോ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ കമ്പനി ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
യു.എ.ഇ റോഡുകളിൽ റെനോ ലോറി പുതിയതായിരിക്കുമെങ്കിലും ലോകത്തെ മറ്റ് നഗരങ്ങളിൽ ഇതിനകം ഉപയോഗത്തിലുണ്ട്. ഒറ്റത്തവണ ചാർജ്ജിൽ ലോറിക്ക് 200 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. “ആഗോള താപനത്തെ നേരിടുക എന്നതാണ് ഇന്നത്തെ അനിവാര്യത, ഞങ്ങളുടെ അത്യാധുനിക ട്രക്കുകൾക്ക് ആഗോള ആവശ്യകതയെ നേരിടാൻ കഴിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു വെന്ന് റെനോ ട്രക്ക്‌സ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഒലിവിയർ ഡി സെന്റ് മെലൂക്ക് പറഞ്ഞു,
شركة أبوظبي لإدارة النفايات "تدوير" تطلق أول مركبة للنفايات تعمل بالكهرباء بنسبة 100% في منطقة الشرق الأوسط، بالتعاون مع "شاحنات رينو الشرق الأوسط" و"المسعود". المركبة الكهربائية صديقة للبيئة وتسهم في دعم جهود الإمارات لتحقيق الحياد المناخي بحلول 2050 وتحقيق أهداف عام الاستدامة. pic.twitter.com/pZTQF3LpJC
— مكتب أبوظبي الإعلامي (@ADMediaOffice) June 12, 2023