റമദാനിലുടനീളം അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. പുണ്യമാസത്തിൽ പ്രധാന പാലം ആഴ്ചയിൽ ആറ് ദിവസം അടച്ചിടുന്നതിനാൽ ക്രീക്ക് കടക്കുമ്പോൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആർടിഎ നിർദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു.
റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെ അൽ മക്തൂം പാലം പുലർച്ചെ 1 മുതൽ രാവിലെ 6 വരെ അടയ്ക്കാനാണ് തീരുമാനം. അടച്ചുപൂട്ടൽ സമയത്ത് വാഹനമോടിക്കുന്നവർ അൽ ഗർഹൂദ് പാലം, ബിസിനസ് ബേ പാലം,അൽ ഷിന്ദഗ ടണൽ,ദി ഇൻഫിനിറ്റി ബ്രിഡ്ജ് തുടങ്ങി സമാന്തര പാതകൾ ഉപയോഗിക്കണെന്നും ഗതാഗത വിഭാഗം അറിയിച്ചു.
ക്രീക്കിന് കുറുകെയുള്ള ആറ് റോഡ് ക്രോസിംഗുകളിൽ ഒന്നാണ് മക്തൂം പാലം, നഗരത്തിൽ ആദ്യമായി നിർമ്മിച്ച പാലമാണിത് . 1963ലാണ് പാലം തുറന്നത്. അക്കാലത്ത് അബ്ര ഒഴിവാക്കി ക്രീക്ക് മുറിച്ചുകടക്കാനുള്ള സൗകര്യപ്രദമായ മാർഗമായിരുന്നു അൽ മക്തൂം പാലം.