ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1 കിലോമീറ്റർ ദൂരത്തിൽ കരിമരുന്ന് പ്രകടനം നടത്തിയത്.
51 പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിച്ച പടക്കങ്ങൾ റെക്കോർഡ് തകർക്കാൻ 50 സെക്കൻഡ് സമയമാണെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റവും വലിയ പൂച്ചെണ്ട് ഒരുക്കിയതിന് ശേഷം 2024-ൽ അതോറിറ്റി നേടുന്ന രണ്ടാമത്തെ റെക്കോർഡാണിത്.