വിള രോഗങ്ങൾ കണ്ടെത്താൻ യുഎഇയിലെ കർഷകരെ സഹായിച്ച് AI- പവർ പ്ലാറ്റ്ഫോം

Date:

Share post:

ആഗോള ഭക്ഷ്യ പ്രതിസന്ധിയും മറ്റ് കാർഷിക പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ എങ്ങനെ ഉപയോ​ഗിക്കാം എന്ന് വിദ​ഗ്ദർ ഇതിനകം തന്നെ വിശദീകരിച്ചു കഴിഞ്ഞു. കാർഷിക മേഖലയിലെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് AI-യെ പ്രയോജനപ്പെടുത്തുന്നതിന് നിരവധി വഴികളുണ്ട്. യുഎഇയിലെ ഫാം ഉടമകൾക്ക് അവരുടെ ഫാമുകളിലെ മണ്ണിന്റെ ഗുണനിലവാരം വിശദമാക്കാൻ ഈ എഐ സംവിധാനം വഴിയൊരുക്കുകയാണ്.

യുഎഇ സ്‌പേസ് ഏജൻസി വിക്ഷേപിച്ച ജിയോസ്‌പേഷ്യൽ ഡാറ്റ പ്ലാറ്റ്‌ഫോമാണ് ഇതിന് സഹായകമാകുന്നത്.സാറ്റലൈറ്റ് ഡാറ്റയിലേക്ക് ആക്‌സസ് നൽകുന്ന AI മോഡലുള്ള പ്ലാറ്റ്‌ഫോം, വിവിധ ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഉപഗ്രഹ ഇമേജറിയിലേക്ക് പ്രവേശനം നേടാൻ സഹായിക്കും.

“സാറ്റലൈറ്റ് ഇമേജറി AI പരിശോധിച്ച് ഒരു പ്രകടന റിപ്പോർട്ട് ഫാം ഉടമകൾക്ക് നൽകും, അത് അവർക്ക് പ്ലാറ്റ്‌ഫോമിൽ നബാറ്റിൽ ലഭ്യമാകും.” വിള ക്രമക്കേടുകൾ കണ്ടെത്താൻ കർഷകരെ സഹായിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ (ഐസിബിഎ) കഴിഞ്ഞ വർഷം യുഎഇയിൽ AI- പവർഡ് പ്ലാറ്റ്ഫോം നബാത്ത് അവതരിപ്പിച്ചു. ഒരു ഡസനിലധികം വ്യത്യസ്ത വിള രോഗങ്ങൾ തിരിച്ചറിയാനും കർഷകർക്ക് മുന്നറിയിപ്പ് നൽകാനും ഇതിന് കഴിയും എന്ന് യുഎഇ സ്‌പേസ് ഏജൻസിയിലെ സ്‌പേസ് പ്രോജക്ട് ഡെവലപ്‌മെന്റ് സീനിയർ എഞ്ചിനീയർ സുൽത്താൻ അൽ സെയ്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...