അബുദാബിയിലെ അൽ റൗദ റോഡിൽ ശനിയാഴ്ച രാത്രി വാഹനാപകടമുണ്ടായി. ഇതിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി.
അപകട സ്ഥലത്ത് ഗതാഗത കുരുക്ക് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ കാലതാമസത്തിനും സാധ്യതയുണ്ടെന്നും അബുദാബി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.