യുഎഇയുടെ എ ഡേ വിത്തൗട്ട് ആക്സിഡന്റ്സ് കാമ്പയിനായ അപകട രഹിത ദിനം വിജയമെന്ന് ദുബായ് പൊലീസ്. സ്കൂളുകൾക്ക് സമീപം ട്രാഫിക് അപകടങ്ങളോ നിയമലംഘനങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു.
സ്കൂളിലേക്കുള്ള ട്രാഫിക്കിന്റെ വരവ് നിയന്ത്രിക്കുക, ഡ്രൈവർമാരെ നയിക്കുക, വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ സ്കൂൾ തുറക്കൽ ദിനത്തിൽ കുട്ടികൾ അവരുടെ ക്ലാസ് മുറികളിൽ സുരക്ഷിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നിവ പോലീസ് ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിച്ചിരുന്നു.
യുഎഇയിലെ അപകടരഹിത ദിനത്തിൽ വാഹനമോടിക്കുന്നവർ അപകടങ്ങൾ ഒഴിവാക്കുകയും ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിക്കാതിരിക്കുകയും ചെയ്താൽ ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുമെന്നും അധികൃതർ വാഗ്ദാനം ചെയ്തിരുന്നു, അതിനായി ഏർപ്പെടുത്തിയ പ്രത്യേക പ്രതിജ്ഞ ഒപ്പിട്ടവർക്ക് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി ലഭിക്കും.